മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു
മരിച്ച 150 പേരില്‍ നിരവധി കുട്ടികളുള്ളതായും അധികൃതര്‍ വെളിപ്പെടുത്തി.

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. 134 പേരെ ലിബിയന്‍ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയതായും നിരവധി പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. യൂറോപ്പിലേക്ക് കുടിയേറാനാഗ്രഹിച്ച് യാത്ര തിരിച്ച അഭയാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.
ക്യൂബന്‍ തലസ്ഥാനമായ ഹവാനക്കടുത്താണ് അപകടമുണ്ടായത്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളേയും വഹിച്ച് യാത്ര തിരിച്ച ബോട്ടില്‍ 300ലധികം പേരാണുണ്ടായിരുന്നത്. ബോട്ട് അപകടത്തില്‍ പെട്ടതോടെ 150 പേര്‍ മരിച്ചു. 134 പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
മരിച്ച 150 പേരില്‍ നിരവധി കുട്ടികളുള്ളതായും അധികൃതര്‍ വെളിപ്പെടുത്തി. മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞ് അഭയാര്‍ഥികള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ഇത്ര വലിയ അപകടം ഈ വര്‍ഷം ഇത് ആദ്യമാണ്.
Adjust Story Font
16

