‘അത്ഭുതപ്പെടുത്തുന്ന കണ്ടെത്തല്‍’; ഉദ്ഖനനത്തില്‍ ഭീമന്‍ ദിനോസറിന്റെ തുടയെല്ല് ലഭിച്ചു

തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ആന്‍ഗേക്കില്‍ നടന്ന ഉദ്ഖനനത്തില്‍ ഭീമന്‍ ദിനോസറിന്റെ തുടയെല്ല് ലഭിച്ചു. 140 ദശലക്ഷം വര്‍ഷം മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന സുറോപോഡ്സ് എന്ന സസ്യഭുക്കായ ഭീമന്‍ ദിനോസറിന്റെ തുടയെല്ലാണ് ലഭിച്ചത്. കാര്യമായ കേടുപാടുകള്‍ ഇല്ലാതെ ദിനോസറിന്റെ ശരീര അവശിഷ്ടം ലഭിക്കുന്നത് അപൂര്‍വ സംഭവമാണ്.
ഭൂമുഖത്തുണ്ടായിരുന്നവയില്‍ ഏറ്റവും വലിപ്പം കൂടിയ ദിനോസറുകളാണ് സുറോപോഡ്സുകള്‍. ഭീമന്‍ ശരീരവും നീണ്ട കഴുത്തുമുള്ള ഇവ സസ്യഭുക്കുകളായിരുന്നു. 40 മുതല്‍ 50 ടണ്‍ വരെയാണ് സുറോപോഡ്സുകളുടെ തൂക്കം കണക്കാക്കുന്നത്. ഈ ഇനത്തില്‍പെട്ട ദിനോസറിന്റെ തുടയെല്ലിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. 6.6 അടി നീളമുള്ള എല്ലിന്റെ ഭാരം കണക്കാക്കിയിട്ടില്ല. 140 ദശലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളുടെ കാര്യമായ കേടുപാടുകള്‍ ഇല്ലാത്ത ശരീര അവശിഷ്ടം ലഭിക്കുന്നത് അപൂര്‍വമാണെന്ന് ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന സംഘം പറയുന്നു.
French paleontologists unearthed the thigh bone of a dinosaur at an excavation site this week. More here: https://t.co/kpnSX4NOG8 pic.twitter.com/MJjsnS7eMF
— Reuters Top News (@Reuters) July 26, 2019
ഇതേ പ്രദേശത്ത് നിന്ന് തന്നെ 2010ല്‍ 2.2 മീറ്റര്‍ നീളമുള്ള തുടയെല്ല് കണ്ടെത്തിയിരുന്നു. 500 കിലോയാണ് ആ എല്ലിന് ഭാരം കണക്കാക്കിയത്. അതേ തൂക്കം ഇപ്പോള്‍ കണ്ടെത്തിയതിനും ഉണ്ടാകുമെന്നാണ് അനുമാനം. 2010 മുതല്‍ ഈ പ്രദേശത്ത് ഉത്ഘനനം നടക്കുന്നുണ്ട്. 70 ഗവേഷകരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതുവരെ ഇവിടെനിന്നും 40 ഇനം ജീവി വര്‍ഗ്ഗങ്ങളുടെ 7500 ഫോസിലുകള്‍ ഈ പ്രദേശത്ത് നിന്നും ലഭിച്ചിട്ടുണ്ട്.
Adjust Story Font
16

