Quantcast

മ്യാന്‍മര്‍ പൗരത്വ ആവശ്യം; ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതിനിധി സംഘം മ്യാന്‍മറുമായി ചര്‍ച്ച നടത്തി

MediaOne Logo

Web Desk

  • Published:

    28 July 2019 10:18 AM IST

മ്യാന്‍മര്‍ പൗരത്വ ആവശ്യം; ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതിനിധി സംഘം മ്യാന്‍മറുമായി ചര്‍ച്ച നടത്തി
X

മ്യാന്‍മര്‍ പൗരത്വം തേടി ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതിനിധി സംഘം മ്യാന്‍മര്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് അഭയാര്‍ഥികള്‍ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ താമസിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതിനിധി സംഘമാണ് ആവശ്യവുമായി മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്, പൗരത്വത്തിനുള്ള തങ്ങളുടെ അവകാശം സര്‍ക്കാര്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രതിനിധികളെ ബോധ്യപ്പെടുത്തിയതായി അഭയാര്‍ഥി സംഘം പറഞ്ഞു. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് അനുകൂലമായ പ്രതികരണമല്ല കിട്ടിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിലപാടില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. മുസ്‍ലിം വേട്ട രൂക്ഷമായതിനെ തുടര്‍ന്ന് ആറ് ലക്ഷത്തിലേറെ പേരാണ് മ്യാന്‍മര്‍ വിട്ട് അയല്‍ രാജ്യങ്ങളില്‍ അഭയയം തേടിയത്.

TAGS :

Next Story