അഫ്ഗാനില്‍ വീണ്ടും സ്ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി അമറുള്ള സാലിഹ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു
കാര്‍ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം. കാബൂളിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി അമറുള്ള സാലിഹ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാര്‍ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇന്നലെത്തെ ആക്രമണത്തിന്‍റെ ഉതതരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗ്രീന്‍ ട്രന്‍ഡ് പാര്‍ട്ടി തലസ്ഥാനവും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ളതാകാം ഇന്നലത്തെ ആക്രമണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി അമറുള്ള സാലിഹിന് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേര്‍ കൊല്ലപ്പെട്ട ആക്രമണതതില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിലയിരുത്തല്‍.
കാര്‍ ബോംബ് പൊട്ടിത്തെറിച്ചതിന് പിന്നാലെ ആയുധധാരികള്‍ ഗ്രീന്‍ ട്രന്‍ഡ് പാര്‍ട്ടിയുടെ ഓഫീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളായി അഫ്ഗാനിസ്ഥാനില്‍ സ്ഫോടനങ്ങള്‍ നിത്യ സംഭവമാണ്. കാര്‍ ബോംബ് പൊട്ടിത്തെറിച്ചുള്ള ആക്രമണങ്ങളാണ് രണ്ടാഴ്ചയായി ഏറെയും. താലിബാനാകും ആക്രമണത്തിന് പിന്നിലെന്നാണ് അധികൃതരുടെ ഭാഗം. സെപ്തംബര്‍ 28 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണങ്ങള്‍. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യത യുള്ളതായാണ് വിലയിരുത്തല്‍.
Adjust Story Font
16

