നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബിയന്‍ പ്രസിഡന്‍റ് ചൈനയിലെത്തി
ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കൊളംബിയന് പ്രസിഡന്‍റ് ഇവാന്‍ ഡുക്യു മാര്‍ക്വസ് സന്ദര്‍ശനത്തിനായി എത്തിയത്

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബിയന്‍ പ്രസിഡന്‍റ് ചൈനയിലെത്തി. ചൈനീസ് പ്രസിന്‍റുമായി അദ്ദഹം കൂടികാഴ്ച നടത്തും. പ്രസിഡന്‍റ് ആയതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ചൈനയിലെത്തുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കൊളംബിയന് പ്രസിഡന്‍റ് ഇവാന്‍ ഡുക്യു മാര്‍ക്വസ് സന്ദര്‍ശനത്തിനായി എത്തിയത്. ബീജിങിലും ഷാങ്ഹായിലുമായി നടക്കുന്ന വിവിധ സാമ്പത്തിക സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. കൊളംബിയയില്‍ നിക്ഷേപം നടത്തുന്നതിന് വേണ്ടി സംരംഭകര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ അധിക്യതര്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തും.
ചൈനയുമായി ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്‍റെ നാല് പതിറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തിലെ സന്ദര്‍ശനം ആഘോഷിക്കുമെന്ന് ചൈനിസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ക്വസ് പറഞ്ഞു. 2016 ൽ വിമതരുമായി സമാധാന കരാറില്‍ ഒപ്പുവച്ചത് കൊളംബിയക് അന്താരാഷ്ട്ര തലത്തില്‍ എറെ ഗുണമുണ്ടാക്കിയിരുന്നു. നയതന്ത്ര കാര്യത്തില് ചൈനയുടെ പിന്തുണ ഉറപ്പാക്കുകയും സന്ദര്‍ശനത്തില്‍ ലക്ഷ്യമിടുന്നു. 2018 ജൂണിലാണ് കൊളംബിയയുടെ പ്രസിഡന്‍റായി ഡ്യൂക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയില്‍ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ പദ്ധതികളെ കുറിച്ച് പഠിക്കാനായി അദ്ദേഹം 2005 ല്‍ ചൈന സന്ദര്‍ശിച്ചിരുന്നു.
Adjust Story Font
16

