ചൈനയില്‍ ഉരുള്‍പ്പൊട്ടല്‍:36 പേര്‍ മരിച്ചു
മഴയെ തുടര്‍ന്നാണ് ഗുയിഷോ പ്രവിശ്യയില്‍ ഉരുള്‍പൊട്ടലുണ്ടായത്

ചൈനയിലെ ഗുയിഷോയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 36 പേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ദക്ഷിണ ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്നാണ് ഗുയിഷോ പ്രവിശ്യയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മുപ്പതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി . 20 ലധികം പേരെ കാണാതായി. പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.മണ്ണിനടിയില്‍ പ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം ഊര്‍ജിതമാണ്. ഈ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ പതിവ് സംഭവമാണെങ്കിലും ഇത്രയേറെ മരണം ആദ്യമാണ്. 2017ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ചു കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

