ബ്രസീലിലെ ജയിലില്‍ കലാപം: 52 പേര്‍ കൊല്ലപ്പെട്ടു
16 പേരുടെ നില ഗുരുതരമാണ്. ജയിലിലെ തടവുകാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.

ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ പാരയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 16 പേരുടെ നില ഗുരുതരമാണ്. ജയിലിലെ തടവുകാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് വഴിമാറുകയായിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ജയിലധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി പേരുടെ ശരീരഭാഗങ്ങള്‍ മുറിഞ്ഞ നിലയിലായിരുന്നു. അതേസമയം ബ്രസീലില്‍ തടവിലാക്കപ്പെടുന്നവരുടെ എണ്ണം മൂന്ന് പതിറ്റാണ്ടിനിടെ വര്‍ധിച്ച് വരികയാണ്.
ഏകദേശം 7,50,000 തടവുകാരാണ് ബ്രസീലില്‍ ജയിലില്‍ കഴിയുന്നത്. തടവുകാരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. അതേസമയം രാജ്യത്തെ ജയിലുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ പുതിയ ജയിലുകള്‍ നിര്‍മിക്കുമെന്നും മറ്റു ജയിലുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2017 ജനുവരിയില്‍ ബ്രസീലിലെ വിവിധ ജയിലുകളില്‍ മൂന്നാഴ്ച നീണ്ടു നിന്ന ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ 150 തിലധികം തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രസീലിലെ രണ്ട് വലിയ മയക്കുമരുന്ന് വിഭാഗങ്ങളുടെ പിന്തുണയുള്ള പ്രാദേശിക സംഘടനകാളായിരുന്നു ഇതിന് പിന്നില്‍.
Adjust Story Font
16

