ട്രംപിന്‍റെ വംശീയ അധിക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവമാക്കാന്‍ ഡെമോക്രാറ്റുകള്‍
2020 ലാണ് അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വംശീയ അധിക്ഷേപങ്ങള്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവമാക്കാന്‍ ഡെമോക്രാറ്റുകളുടെ തീരുമാനം, 2020 ലാണ് അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ വംശീയാധിക്ഷേപം എന്ന ആരോപണം കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് നിഷേധിച്ചിരുന്നു. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ ചെയർമാനും ഡെമോക്രാറ്റിക് നേതാവുമായ എലീജ കമ്മിന്‍സിനെതിരെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബോള്‍ട്ടിമോറിനതിരെയുമാണ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചത്.
ഭൂരുപക്ഷവും കറുത്ത വര്‍ഗക്കാരുള്ള ജില്ലയെ എലി ശല്യം ബാധിച്ച നാട് എന്നാണ് ട്രംപ് ഉപമിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഡെമോക്രാറ്റിലെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ് പ്രതികരിച്ചത്. ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്‍റെ ഉത്തരവാദിത്തമില്ലാത്തതും പക്വതയില്ലാത്ത വ്യക്തിയുമാണെന്നാണ് കമലയുടെ പ്രതികരണം. എലീജ കമ്മിന്‍സന്‍ മികച്ചൊരു വ്യക്തിയാണ്, കൂടാതെ അവര്‍ രാഷ്ട്രതന്ത്രജ്ഞയുമാണ്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെയും അവര്‍ പ്രധിനിധീകരിക്കുന്ന സ്ഥലത്തെയും കുറിച്ചുള്ള പ്രപസ്താവന തികച്ചും അനാവശ്യമാണ് എന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ട് വരാന്‍ തന്നെയാണ് അവരുടെ തീരുമാനം.
Adjust Story Font
16

