സുഡാനില്‍ സൈനിക ഭരണകൂടവുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷ സംഘടനകള്‍ പിന്മാറി

സുഡാനില്‍ സൈനിക ഭരണകൂടവുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷ സംഘടനകള്‍ പിന്മാറി. സമരത്തില്‍ പങ്കെടുത്ത നാലു കുട്ടികളെ കഴിഞ്ഞ ദിവസം സൈന്യം വെടി വെച്ചുകൊന്നതിനെ തുടര്‍ന്നാണ് സമര സംഘടനകള്‍ ചര്‍ച്ചയില്‍ നിന്നു പിന്മാറിയത്. വിദ്യാര്‍ഥികളെ കൊന്നതിനെതിരെ സുഡാനില്‍ പ്രതിഷേധം ആളിക്കത്തി. സമര സംഘടനകളുടെ പ്രതിപക്ഷ ഐക്യസംഘടനയാണ് സൈനിക ഭരണസമിതിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്ന അല്‍ ഉബൈദിലാണ് പ്രതിപക്ഷ നേതാക്കളെല്ലാമുളളത്. കഴിഞ്ഞ ദിവസമാണ് അല്‍ ഉബൈദില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചത്. ഇതിനെതിരെ കനത്ത പ്രതിഷേധം സുഡാനിലുടനീളം നടന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരായ സൈനിക നടപടിയെ അപലപിച്ച് സൈനിക ഭരണത്തലലന്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ രംഗത്തെത്തി. വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. 1989 മുതൽ സുഡാന്‍ ഭരിച്ചിരുന്ന ഉമറുല്‍ ബശീറിനെതിരെയുള്ള ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചെടുത്തത്.
Adjust Story Font
16

