ആണവായുധ പരീക്ഷണ നിരോധന കരാറില്‍ നിന്ന് അമേരിക്ക പിന്‍ മാറുന്നുവെന്ന റഷ്യന്‍ വാദത്തെ തള്ളി അമേരിക്ക
അമേരിക്കയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് റഷ്യയും പ്രതികരിച്ചു

ആണവായുധ പരീക്ഷണ നിരോധന കരാറില്‍ നിന്ന് അമേരിക്ക പിന്‍ മാറുന്നുവെന്ന റഷ്യന്‍ വാദത്തെ തള്ളി അമേരിക്ക രംഗത്തെത്തി. എന്നാല്‍ അമേരിക്കയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് റഷ്യയും പ്രതികരിച്ചു. ജനീവയില്‍ നടന്ന ആണവ നിരായുധീകരണ യോഗത്തില്‍ വച്ച് റഷ്യന്‍ പ്രതിനിധി ആന്ദ്ര ബെലുസോവാണ് ആണവായുധ പരീക്ഷണ നിരോധന കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നുവെന്ന വാദം ഉയര്‍ത്തിയത്. റഷ്യ കരാര്‍ ലംഘിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അമേരിക്ക പിന്‍വാങ്ങാന്‍ തയ്യാറാകുന്നതെന്നുമായിരുന്നു വാദം.
എന്നാല്‍ റഷ്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമേരിക്കന്‍ അംബാസിഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. റഷ്യ തെറ്റായ ആരോപണം അമേരിക്കക്ക് മേല്‍ ഉന്നയിക്കുകയാണ്. റഷ്യയാണ് കരാര്‍ നിരന്തരം ലംഘിക്കുന്നതെന്നും റോബര്‍ട്ട് വുഡ് പറഞ്ഞു. നാറ്റോ നേതാക്കളും ഐ.എന്‍.എഫ് ഉടമ്പടി റഷ്യ ലംഘിച്ചതായി അഭിപ്രായപ്പെട്ടു. ഐ.എൻ.എഫ് ഉടമ്പടി പാലിക്കുന്നതിന് റഷ്യ തങ്ങളുടെ എസ്.എസ്.സി എട്ട് ക്രൂയിസ് മിസൈൽ നശിപ്പിക്കേണ്ടതുണ്ടെന്ന് അമേരിക്കയും നാറ്റോ സഖ്യ കക്ഷികളും പറഞ്ഞു. അത് നടക്കില്ലെന്ന് റഷ്യ യും വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിലൂടെ തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നാണ് റഷ്യന്‍ വാദം.
Adjust Story Font
16

