Quantcast

ഐറിഷ് കരാര്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

കരാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉപാധികളില്ലാത യൂറോപ്യന്‍ യൂണിയൻ വിടുമെന്ന നിലപാടിലാണ് ബ്രിട്ടന്‍.

MediaOne Logo

Web Desk

  • Published:

    1 Aug 2019 8:27 AM IST

ഐറിഷ് കരാര്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
X

ഐറിഷ് കരാര്‍ പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കരാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉപാധികളില്ലാത യൂറോപ്യന്‍ യൂണിയൻ വിടുമെന്ന നിലപാടിലാണ് ബ്രിട്ടന്‍. ബ്രിട്ടന്റെ നിലപാട് വ്യക്തമാക്കുന്നതിനായി മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉപദേഷ്ടാവും ബ്രെക്സിറ്റ് മദ്ധ്യസ്ഥനുമായ ഡേവിഡ് ഫ്രോസ്റ്റിനെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് അയച്ചിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍.

ഡെന്മാര്‍ക്കിലെ മുന്‍ ബ്രിട്ടീഷ് അംബാസിഡറും ബോറിസിന്റെ ഉപദേഷ്ടാവുമായ ഡേവിഡ് ഫ്രോസ്റ്റ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചര്‍ച്ച നടത്തും. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഒലി റോബിന്സിനെ നീക്കിയാണ് തല്‍സ്ഥാനത്ത് ബോറിസ് തന്റെ വിശ്വസ്തനായ ഡേവിഡ് ഫ്രോസ്റ്റിനെ നിയോഗിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഒക്ടോബര്‍ 31ന് പിന്മാറാനാണ് ബ്രിട്ടന്റെ തീരുമാനം. ഐറിഷ് കരാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉപാധികളില്ലാതെ പിന്മാറേണ്ടതായി വരും. ആ സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

TAGS :

Next Story