ചൈന-യുഎസ് വ്യാപാരയുദ്ധം; ഷാങ്ഹായ് ചര്‍ച്ച അവസാനിച്ചു
പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കാതെയാണ് ചര്‍ച്ച പിരിഞ്ഞത്. അടുത്ത ഘട്ട ചര്‍ച്ച സെപ്റ്റംബറില്‍ യു എസില്‍ വെച്ച് നടക്കും.

ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഷാങ്ഹായ് ചര്‍ച്ച അവസാനിച്ചു. ചൈനയിലെ ഷാങ്ഹായിലാണ് 12ാമത് ഉന്നത തല ചര്‍ച്ച നടന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കാതെയാണ് ചര്‍ച്ച പിരിഞ്ഞത്. അടുത്ത ഘട്ട ചര്‍ച്ച സെപ്റ്റംബറില്‍ യു.എസില്‍ വെച്ച് നടക്കും.
ചൈനീസ് വൈസ് പ്രസിഡന്റ് ലിയു ഹിയും അമേരിക്കന്‍ വ്യാപാര മേഖലയുടെ തലവന്‍ റോബര്‍ട്ട് ലിഗിഷെര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂനിച്ച് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരു രാഷ്ട്രങ്ങളും ചുമത്തിയ നികുതി നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായില്ല. എന്നാല്‍ അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നത് ചൈന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്ന് അമേരിക്കയും പറഞ്ഞു.
ചൈനയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് അനുസൃതമായ കാര്‍ഷിക ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുക. ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ഇരു രാഷ്ട്ര തലവന്‍മാരും സമവായ ചര്‍ച്ചയില്‍ ഊന്നിക്കൊണ്ടുള്ള ചര്‍ച്ചയാണ് നടന്നത്. ഒരു വര്‍ഷത്തിലധികം നീണ്ട് നില്‍ക്കുന്ന വ്യാപാരയുദ്ധം അവസാനിക്കാതെ തുടര്‍ന്ന് കൊണ്ടിരിക്കും എന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈനീസ് ടെലികോം ഭീമന്‍മാരായ വാവെയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ല.
Adjust Story Font
16

