അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 35 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ സമാധാന ചര്‍ച്ചകള്‍കള്‍ക്കായ് യു.എസ് അധികൃതരും താലിബാനും തമ്മില്‍ ചര്‍ച്ച പുനരാരംഭിക്കാനിരികെയാണ് സഫോടനം.

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ബസ് യാത്രക്കാരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് - കാണ്ഡഹാര്‍ ദേശിയ പാതയിലാണ് സ്‌ഫോടനമുണ്ടായത്.
ബസ് യാത്രക്കാരായ 35 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പോലീസ് വക്താവ് പറഞ്ഞു. ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്.
അക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും എറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ സമാധാന ചര്‍ച്ചകള്‍കള്‍ക്കായ് യു.എസ് അധികൃതരും താലിബാനും തമ്മില്‍ ചര്‍ച്ച പുനരാരംഭിക്കാനിരികെയാണ് സഫോടനം. താലിബാനും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും സേനയ്ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ ആക്രമണം നിരന്തരം തുടരുന്നത് രാജ്യത്തുടനീളം സുരക്ഷാ സ്ഥിതിയെ താളംതറ്റിക്കുകയാണ്.
Adjust Story Font
16

