ട്രംപ് വംശീയവാദിയെന്ന് സി.എന്‍.എന്‍ സര്‍വെ
തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് ട്രംപ് വര്‍ഗീയത ആയുധമാക്കിയതെന്ന് വിശ്വസിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വംശീയവാദിയാണെന്ന് സര്‍വെ. സി.എന്‍.എന്‍ നടത്തിയ സര്‍വേയില്‍ അന്‍പത് ശതമാനം പേരും ട്രംപ് വംശീയവാദിയാണെന്ന് വിശ്വസിക്കുന്നവരാണ്.
യു.എസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്കെതിരായ വംശീയ പരാമര്‍ശത്തിന് ശേഷം വന്ന സര്‍വേയിലാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കടുത്ത വംശീയവാദിയാണെന്ന് പറയപ്പെടുന്നത്. സി.എന്‍.എന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം ആളുകളും ട്രംപ് വംശീയവാദിയാണെന്ന് വിശ്വസിക്കുന്നവരാണ്. 40 ശതമാനം ആളുകളാണ് അല്ലെന്ന മറുപടി നല്‍കിയത്.
തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് ട്രംപ് വര്‍ഗീയത ആയുധമാക്കിയതെന്ന് വിശ്വസിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. എലീജ കമ്മിന്‍സ് പ്രതിനിധാനം ചെയ്യുന്ന ബോള്‍ട്ടിമോറിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതാണ് ട്രംപിന്റെ ഏറ്റവും അടുത്ത വര്‍ടീയ പരാമര്‍ശം. ഭൂരിപക്ഷവും കറുത്ത വര്‍ഗക്കാരുള്ള ജില്ലയെ എലി ശല്യം ബാധിച്ച നാട് എന്നാണ് ട്രംപ് ഉപമിച്ചത്.
അതേസമയം ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നാണ് ഡെമോക്രാറ്റുകളുടെയും ട്രംപ് വിമര്‍ശകരുടെയും വാദം.
Adjust Story Font
16

