Quantcast

ഹോങ്കോങില്‍ ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍ക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം 

MediaOne Logo

Web Desk

  • Published:

    1 Aug 2019 9:32 AM IST

ഹോങ്കോങില്‍ ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍ക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം 
X

ഹോങ്കോങില്‍ ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍ക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് തടഞ്ഞുവെച്ച പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ടിന്‍ ഷൂയി വായ് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഒരു സംഘം പടക്കം ഉപയോഗിച്ച് ആക്രമണം നടത്തിയത്. സ്റ്റേഷനില്‍ തടഞ്ഞ് വെച്ചിരുന്ന പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയതായിരുന്നു പ്രവര്‍ത്തകര്‍. ആഴ്ചകളായി തുര്‍ന്ന് വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് വലിയ ആ‌ഭ്യന്തര പിരിമുറുക്കമാണ് രാജ്യത്തില്‍ നിലനില്‍ക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ആക്രമണത്തിന്‍റെ വീഡിയോ പുറത്ത് വന്നത്. ജാക്ക് ഹസ്സല്‍വുഡ് എന്ന പ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് ആക്ടിവിസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്നത്.

TAGS :

Next Story