യൂറോപ്യന്‍ യൂണിയനും അമേരിക്കക്കുമെതിരെ ഇറാന്‍
ആണവ കരാര്‍ സംരക്ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന് അനുവദിച്ച സമയം അവസാനിക്കാറായ സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്

യൂറോപ്യന്‍ യൂണിയനും അമേരിക്കക്കുമെതിരെ സ്വരം കടുപ്പിച്ച് ഇറാന്‍. ആണവ കരാര്‍ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടന്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയുമായി ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ തെഹ്‌റാനിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനക്ക് പിന്നാലെ അമേരിക്കന്‍ ട്രഷറി സാരിഫിന് ഉപരോധം ഏര്‍പ്പെടുത്തി.
ആണവ കരാര്‍ സംരക്ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന് അനുവദിച്ച സമയം അവസാനിക്കാറായ സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയ സാഹചര്യത്തില്‍ ഇറാന് മുന്നില്‍ വേറെ വഴികളില്ല. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടന്‍ തീരുമാനം അറിയിക്കണം. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചല്ല യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തിക്കേണ്ടത്. കടമ നിര്‍വഹിക്കാന്‍ അവര്‍ തയ്യാറാകണം. അല്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് വ്യക്തമാക്കി.
സൗദി അറേബ്യയുമായി ചര്‍ച്ചക്ക് തയ്യാറാണ്. അയര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ വാതിലുകള്‍ ഞങ്ങള്‍ കൊട്ടിയടക്കില്ല. എന്നാല്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇറാനിലെക്ക് വരേണ്ടതില്ലെന്നും സാരിഫ് വ്യക്തമാക്കി. ഇറാന്‍ ആണവകരാര്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ഇറാന് ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ജനീവയില്‍ അടക്കം ചര്‍ച്ചകള്‍ നടന്നെങ്കിലും പുരോഗതിയുണ്ടായില്ല.
ഏറ്റവും മോശം കരാറെന്ന് പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2015 ലെ കരാറില്‍ നിന്ന് പിന്‍മാറിയത്. ഈ സാഹചര്യത്തിലാണ് ഇറാനും കരാറില്‍ നിന്ന് പിന്‍മാറുന്നതായും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെക്കുകയായിരുന്നു.
Adjust Story Font
16

