ചൈന - അമേരിക്ക വ്യാപാരയുദ്ധം വീണ്ടും
സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുക.

ചൈന - അമേരിക്ക വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും അമേരിക്ക നികുതി ഏര്‍പ്പെടുത്തി. 10 ശതമാനം നികുതിയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ് ചുമത്തിയിരിക്കുന്നത്.
ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഷാങ്ഹായ് ചര്‍ച്ച അവസാനിച്ചതിന് പിന്നാലെ ആണ് അമേരിക്കയുടെ നടപടി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുക. സ്മാര്‍ട്ട് ഫോണ്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ള സാധനകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ചൈന പാലിക്കുന്നില്ലെന്നും ട്രംപ് വിമര്‍ശിച്ചു.
Next Story
Adjust Story Font
16

