Quantcast

എബോള ഭീതിയില്‍ കോംഗോ

എബോള ബാധയെ തുടര്‍ന്ന് അയല്‍ രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഘ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    2 Aug 2019 9:23 AM IST

എബോള ഭീതിയില്‍ കോംഗോ
X

കോംഗോയില്‍ എബോള ഭീതി ഉയരുന്നു. ഒരാളില്‍ കൂടി ഏബോള സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ 15 പേര്‍ക്ക് ബാധിച്ച പനി എബോളയാണെന്നാണ് സംശയം. എബോള വൈറസ് പടരുന്നത് തടയുന്നതിനായി അയല്‍ രാജ്യമായ റുവാണ്ട കോംഗോയുമായുള്ള അതിര്‍ത്തി അടച്ചു.

കോംഗോയുടെ അതിര്‍ത്തി നഗരമായ ഗോമയിലാണ് എബോള റിപ്പോര്‍ട്ട് ചെയ്തത്. എബോള ബാധിച്ച് 2 പേര്‍ മരിച്ചു. ഒരു വയസ് മാത്രം പ്രായമുള്ള പെണ്‍ കുഞ്ഞിനാണ് ഇന്നലെ എബോള സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട സ്ത്രീയുടെ കുഞ്ഞാണ് ഇത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

എബോള ബാധയെ തുടര്‍ന്ന് അയല്‍ രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഘ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. WHOയുടെ നിര്‍ദേശത്തിന് പിന്നാലെ അയല്‍ രാജ്യമായ റുവാണ്ട കോഗോയുമായുള്ള അതിര്‍ത്തി അടച്ചു. വൈറസ് രാജ്യത്തേക്ക് പടരുന്നത് തടയാനാണ് നടപടി.

TAGS :

Next Story