സിറിയയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍
സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘സനാ ടിവി’യാണ് വിവരം പുറത്തുവിട്ടത്

സിറിയയിലെ വിമത ശക്തി കേന്ദ്രമായ ഇദ്‌ലിബില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തീരുമാനം. സിറിയന്‍ സര്‍ക്കരും വിമതരും നടത്തിയ സമാധാന ചര്‍ച്ചകളിലാണ് ഉപാധികളോടെയുള്ള വെടിനിര്‍ത്തലിന് ഇരുകൂട്ടരും തയ്യാറായത്.
സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘സനാ ടിവി’യാണ് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമായ കാര്യം പുറത്തുവിട്ടത്. ബഫര്‍സോില്‍ നിന്ന് വിമതര്‍ പിന്മാറണമെന്നും ആയുധങ്ങളേയും സൈനികരേയും പിന്‍വലിക്കണമെന്നുമുള്ള നിബന്ധനയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍. തുര്‍ക്കിയും റഷ്യയും മുന്‍കയ്യെടുത്താണ് നേരത്തെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധരഹിത മേഖല രൂപീകരിച്ചത്.
ഇന്നല രാത്രി മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി സര്‍ക്കാരും വിമതരും വ്യക്തമാക്കി. തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തു. സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇതെന്ന് അഭിപ്രായപ്പെട്ട റഷ്യന്‍ സര്ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരണമെന്നും ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ തുടരുന്നതിനിടെയും വ്യോമാക്രമണം തുടര്‍ന്നിരുന്നതിനാല്‍ വെടിനിര്‍ത്തല്‍ കരാറിന് സാധ്യതയില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഉപാധികളോടെ വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കാന്‍ ഇരുകൂട്ടരും തയ്യാറാവുകയായിരുന്നു.
Adjust Story Font
16

