യമന്‍ സൈനിക താവളത്തിന് നേരെ അല്‍ ഖ്വൈദയുടെ ആക്രമണം; 19 സൈനികര്‍ കൊല്ലപ്പെട്ടു

യമന്‍ സൈനിക താവളത്തിന് നേരെ അല്‍ഖ്വൈദയുടെ ആക്രമണം. 19 സൈനികര്‍ കൊല്ലപ്പെട്ടു. ഐ.എസിന്റെയും ഹൂതികളുടെയും ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്.
ദക്ഷിണ യമനിലെ അബ്‍യാന്‍ മേഖലയില്‍ അല്‍ മഹ്ഫാദ് സൈനിക താവളത്തിന് നേരെയാണ് ആക്രമണം. ആയുധധാരിയായ ഭീകരര്‍ സൈനിക ക്യാമ്പിലേക്ക് പുകപടലങ്ങള്‍ നിറച്ച ശേഷം കാത്തുനിന്നു. സൈനികര്‍ പുറത്തേക്ക് വന്നതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ക്യാംപിലുണ്ടായിരുന്ന മറ്റു സൈനികര്‍ക്കെല്ലാം പരിക്കുണ്ട്. മുഴുവന്‍ ഭീകരരെയും സൈന്യം വധിച്ചു.
Next Story
Adjust Story Font
16

