ജപ്പാന്‍-ദക്ഷിണ കൊറിയ നയതന്ത്ര ബന്ധം വഷളാകുന്നു

ജപ്പാന്‍-ദക്ഷിണ കൊറിയ നയതന്ത്ര ബന്ധം വഷളാകുന്നു. കയറ്റുമതി പരിഗണന രാഷ്ട്രങ്ങളുടെ പട്ടികയായ വൈറ്റ് ലിസ്റ്റില്‍ നിന്ന് ദക്ഷിണ കൊറിയയെ ഒഴിവാക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. ജപ്പാന്റെ നടപടിക്ക് പിന്നാലെ ദക്ഷിണ കൊറിയ ജപ്പാന്‍ അമ്പാസിഡറെ വിളിച്ചുവരുത്തുകയും ജപ്പാനെ സൗഹൃദ രാഷ്ട്രമായി പരിഗണിക്കില്ലെന്നും അറിയിച്ചു. ജപ്പാനുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമെന്നും ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയിലേക്കുള്ള കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പരിഗണന പട്ടിക രാഷ്ട്രങ്ങളുടെ പട്ടികയായ വൈറ്റ് ലിസ്റ്റില്‍ നിന്ന് ദക്ഷിണകൊറിയയെ ഒഴിവാക്കാനുള്ള ജപ്പാന്റെ തീരുമാനം. നിലവില്‍ 27 രാഷ്ട്രങ്ങളാണ് ജപ്പാന്റെ വൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയിലേക്ക് കയറ്റുമതി നടത്തുന്നതിന് മുമ്പ് ഇടപാടുകാര്‍ക്ക് പ്രത്യേക അനുമതി തേടേണ്ടിവരും.
നടപടി രാഷ്ട്ര സുരക്ഷയെ കരുതിയാണെന്നും നയതന്ത്ര ബന്ധങ്ങളെ ഇത് ബാധിക്കില്ലെന്നുമാണ് ജപ്പാന്റെ നിലപാട്. ജപ്പാന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം. ജപ്പാന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ് വ്യക്തമാക്കി. ജപ്പാന്‍ വൈറ്റ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് മറുപടിയായി ജപ്പാനെ ദക്ഷിണ കൊറിയയുടെ ഫാസ്റ്റ് ട്രാക്ക് എക്സ്പോര്‍ട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കാനും ദക്ഷിണ കൊറിയന്‍ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

