പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

പൂര്‍വേഷ്യയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് മിസൈല്‍ പരീക്ഷണം നടക്കുന്നത്. പുതിയ ഇനം ഹ്രസ്വദൂര മിസൈലിന്റെയും മിസൈല്‍ ലോഞ്ചറിന്റെയും പരീക്ഷണമാണ് നടന്നതെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തെ ദക്ഷിണ കൊറിയ അപലപിച്ചു. അതേസമയം ഉത്തരകൊറിയയുടെ നടപടിയെ ഉഭയകക്ഷി ചര്‍ച്ചകളുമായി ബന്ധപ്പെടുത്തേണ്ടന്ന്അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് ദക്ഷിണ ഹാങ്യോങ് പ്രവിശ്യയിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. പുതിയ ഇനം ലോഞ്ചറില്‍ നിന്ന് തൊടുത്ത മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു. മിസൈല്‍ 25 കിലോമീറ്റര്‍ ഉയരവും 220 കിലോമീറ്റര്‍ ദൂരവും താണ്ടിയെന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു മാസം പിന്നിടുന്പോഴാണ് മിസൈല്‍ പരീക്ഷണ പരിപാടികള്‍ ഉത്തര കൊറിയ പുനരാരംഭിച്ചത്.
ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത സൈനിക അഭ്യാസം നടക്കാനിരിക്കെ അതിന് പ്രതികരണമെന്ന നിലയിലാണ് ഉത്തരകൊറിയയുടെ പ്രകോപനം. ഉത്തരകൊറിയയുടെ നടപടിയെ ദക്ഷിണ കൊറിയ അപലപിച്ചു.
Adjust Story Font
16

