റഷ്യയുമായുള്ള ഐ.എന്‍.എഫ് ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി
ഐ.എന്‍.എഫ് ഉടമ്പടി പാലിക്കുന്നതില്‍ റഷ്യ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അമേരിക്കയുടെ പിന്മാറ്റം.

ചരിത്രപ്രധാനമായ അമേരിക്ക- റഷ്യ, ഐ.എന്‍.എഫ് ആണവായുധ കരാറില്‍ നിന്നും അമേരിക്ക പിന്മാറി. ഐ.എന്‍.എഫ് ഉടമ്പടി പാലിക്കുന്നതില്‍ റഷ്യ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അമേരിക്കയുടെ പിന്‍മാറ്റം. എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും കരാര്‍ അട്ടിമറിക്കുകയാണ് അമേരിക്ക ചെയ്തിരിക്കുന്നതെന്നുമാണ് റഷ്യയുടെ പ്രതികരണം.
ഐ.എൻ.എഫ് ഉടമ്പടി പാലിക്കുന്നതിന് റഷ്യ തങ്ങളുടെ എസ്.എസ്.സി എട്ട് ക്രൂയിസ് മിസൈൽ നശിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അത് നടക്കില്ലെന്ന് റഷ്യ ഉറച്ച നിലപാടെടുത്തതോടെയാണ് ചരിത്രപ്രാധാന്യം ഏറെയുള്ള ആണവായുധ പരീക്ഷണ നിരോദന കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയത്.
കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറേ നാളുകളായി കേട്ടുകൊണ്ടിരിക്കെയാണ് പുതിയ പ്രഖ്യാപനം. ആറു മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പിന്മാറ്റം സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു.
Adjust Story Font
16

