Quantcast

ഏഷ്യാ വന്‍കരയില്‍ മധ്യദൂര മിസൈലുകള്‍ വിന്യസിക്കാനൊരുങ്ങി അമേരിക്ക

റഷ്യയുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് പെന്‍റഗണ്‍ മേധാവിയുടെ ഇത് സംബന്ധിച്ച പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    4 Aug 2019 9:47 AM IST

ഏഷ്യാ വന്‍കരയില്‍ മധ്യദൂര മിസൈലുകള്‍ വിന്യസിക്കാനൊരുങ്ങി അമേരിക്ക
X

ഏഷ്യാ വന്‍കരയില്‍ മധ്യദൂര മിസൈലുകള്‍ വിന്യസിക്കാനൊരുങ്ങി അമേരിക്ക. റഷ്യയുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് പെന്‍റഗണ്‍ മേധാവിയുടെ ഇത് സംബന്ധിച്ച പ്രഖ്യാപനം. ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദര്‍ശനത്തിനിടെ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെന്‍റഗണ്‍ മേധാവി.

പുതിയ മധ്യദൂര മിസൈലുകളെ കുറിച്ച് വാര്‍ത്തയുണ്ടല്ലോ എന്ന ചോദ്യത്തിന് ഏഷ്യയില്‍ ഇവ സ്ഥാപിക്കാനാണ് പദ്ധതി എന്നായിരുന്നു പ്രതികരണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഏത് രാജ്യത്ത് ഇവ സ്ഥാപിക്കാനാണ് പദ്ധതി എന്നത് സംബന്ധിച്ച് അദ്ദേഹം വെളിപ്പെടുത്തിയില്ല.

കരാര്‍ ലംഘിക്കുന്നുവെന്നാരോപിച്ച് റഷ്യയുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് പെന്‍റഗണ്‍ മേധാവിയുടെ പ്രഖ്യാപനം. റഷ്യ - യു.എസ് കരാറിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന ആയുധ രംഗത്തെ ഗവേഷണം എത്രയും വേഗം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആയുധങ്ങളും വികസനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story