Quantcast

അമേരിക്ക-താലിബാൻ സമാധാന ചർച്ച: സുപ്രധാന റൗണ്ടിന് ദോഹയിൽ തുടക്കമായി

അഫ്ഗാനിലെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറുന്നടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    4 Aug 2019 9:58 AM IST

അമേരിക്ക-താലിബാൻ സമാധാന ചർച്ച: സുപ്രധാന റൗണ്ടിന് ദോഹയിൽ തുടക്കമായി
X

അഫ്ഗാൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്ക-താലിബാൻ സമാധാന ചർച്ചാപരമ്പരയിലെ സുപ്രധാന റൗണ്ടിന് ദോഹയിൽ തുടക്കമായി. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറുന്നടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച്ചയാണ് അമേരിക്ക താലിബാൻ സമാധാന ചർച്ചാ പരമ്പരയിലെ എട്ടാo റൗണ്ടിന് ദോഹയിൽ തുടക്കമായത്.

അഫ്ഗാൻ സമാധാനത്തിനായുള്ള മധ്യസ്ഥ നീക്കങ്ങളുടെ ഏറ്റവും സുപ്രധാനഘട്ടമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. എട്ടാം റൗണ്ടിലേക്ക് കടന്ന ചർച്ചകളുടെ അന്തിമഘട്ട മായേക്കാം ഇതെന്നും അഫ്ഗാ നിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിന് ഇത് കാരണമായേക്കാമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

അമേരിക്ക നിയോഗിച്ച പ്രത്യേക സമാധാന ദൂതൻ സാൽമെയ് ഖലീൽസാദിന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. ദോഹയിൽ നടക്കുന്ന ചർച്ചകൾ അമേരിക്കൻ സേനയുടെ പിൻമാറ്റത്തിന് ഇടയാക്കാൻ സാധ്യ തയുണ്ടെന്ന് ഖലീൽസാദ് ട്വീറ്റ് ചെയ്തു. മികച്ചൊരു സമാധാനകരാറിനായി ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 13ന് മുന്നോടിയായി അമേരിക്കൻ സേനയെ പിൻവലിക്കുന്നതിന് ധാരണയാകുമെന്നാണ് പ്രതീക്ഷി ക്കുന്നതെന്ന് ചർച്ചകളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. 20000ഓളം സൈനികരാണ് നില വിൽ അഫ്ഗാനിലുള്ളത്. പൂർണ്ണമായ നിബന്ധനകളോട് കൂടിയായിിരിക്കും അമേരിക്ക സേനയെ പിൻവലിക്കുക. ദീകരവാദ പ്രരവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് ഇനിയൊരിക്കലും ഉപയോഗപ്പെടുുത്തില്ലെന്ന് താലിബാൻ ഉറപ്പ് നൽകണമെന്നതാണ് പ്രധാന നിബന്ധന.

TAGS :

Next Story