റഷ്യ-അമേരിക്ക തർക്ക പരിഹാരത്തിന് ഇടപെടലുമായി പുടിൻ
അമേരിക്ക പുതിയ മിസൈലുകള്‍ നിര്‍മിക്കുകയാണെങ്കില്‍ അതേ മാതൃകയിലുള്ള മിസൈലുകളുടെ നിര്‍മാണം തങ്ങളും വ്യാപിപ്പിക്കുമെന്നായിരുന്നു റഷ്യയുടെ നിലപാട്.

റഷ്യക്കും അമേരിക്കക്കുമിടയില്‍ തര്‍ക്കങ്ങളുണ്ടാകാതിരിക്കാന്‍ റഷ്യന്‍ പ്രസിഡണ്ടിന്റെ ഇടപെടല്‍. ആയുധ നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് അമേരിക്കയോട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ആവശ്യപ്പെട്ടു. അമേരിക്ക പുതിയ മിസൈലുകള്‍ നിര്‍മിക്കുകയാണെങ്കില്‍ അതേ മാതൃകയിലുള്ള മിസൈലുകളുടെ നിര്‍മാണം തങ്ങളും വ്യാപിപ്പിക്കുമെന്നായിരുന്നു റഷ്യയുടെ നിലപാട്.
ഈ പശ്ചാത്തലത്തില്‍ ഇരു ലോകശക്തികള്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുക്കാതിരിക്കാനാണ് ചര്‍ച്ചകള്‍ വേണമെന്ന ആവശ്യം പുടിന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഐ.എന്‍.എഫ് ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പുതിയ മിസൈലുകള്‍ നിര്‍മിക്കുന്നത് വിലക്കിയതാണ്. ആ വിലക്ക് മറികടന്ന് അമേരിക്ക പുതിയ മിസൈലുകള്‍ നിര്‍മിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇതിനോടകം തന്നെ പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് പുടിന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
അമേരിക്ക മിസൈലുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞാല്‍ റഷ്യയും അവ നിര്‍മിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് പുടിന്‍ പറഞ്ഞു. ഐ.എന്‍.എഫ് കരാര്‍ അടിസ്ഥാനത്തിലുള്ള ആയുധങ്ങള്‍ പോലും നിര്‍മിക്കാന്‍ റഷ്യ ഉദ്ദേശിച്ചിട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി. ഐ.എന്‍.എഫ് കരാറിന്റെ അടിസ്ഥാനത്തില്‍ 500 മുതല്‍ 5500 കിലോമീറ്റര്‍ ദൂരം പോകുന്ന മിസൈലുകള്‍ നിര്‍മിക്കരുത് എന്നതാണ് ചട്ടം.
Adjust Story Font
16

