Quantcast

ഇദ്‌ലിബില്‍ വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം  

തെക്കന്‍ ഇദ്‌ലിബിലെ ഖാന്‍ ഷെയ്ഖൂര്‍ കേന്ദ്രീകരിച്ച് വ്യോമാക്രമണം ശക്തമാണെന്ന് ആക്ടിവിസ്റ്റുകള്‍ സ്ഥിരീകരിച്ചു.

MediaOne Logo

Web Desk

  • Published:

    6 Aug 2019 8:16 AM IST

ഇദ്‌ലിബില്‍ വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം  
X

സിറിയയിലെ ഇദ്‌ലിബില്‍ വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം. തെക്കന്‍ ഇദ്‌ലിബിലെ ഖാന്‍ ഷെയ്ഖൂര്‍ കേന്ദ്രീകരിച്ച് വ്യോമാക്രമണം ശക്തമാണെന്ന് ആക്ടിവിസ്റ്റുകള്‍ സ്ഥിരീകരിച്ചു. ശാന്തതയാര്‍ന്ന കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിമതര്‍ക്കെതിരായ പോരാട്ടം സിറിയന്‍ സൈന്യം പുനരാരംഭിച്ചത്. വിമത സ്വാധീന മേഖലയായ ഇദ്‌ലിബിലെ വടക്കുപടിഞ്ഞാറന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പോരാട്ടം ശക്തമാണ്.

തെക്കന്‍ ഇദ്‌ലിബിലെ ഖാന്‍ ഷെയ്‌ഖൂറില്‍ വ്യോമാക്രമണം ശക്തമാണെന്ന് ആക്ടിവിസ്റ്റുകള്‍ സ്ഥിരീകരിച്ചു. വിമതരുടെ അവസാന ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ പോകുകയാണെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലഡാകിയ പ്രവിശ്യയിലെ ഹെമീമിം വ്യോമതാവളം ലക്ഷ്യമിട്ട് വിമതര്‍ ഷെല്ലാക്രമണം നടത്തിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ വ്യോമ താവളത്തിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.

വെടി നിര്‍ത്തലിന് തയ്യാറാകാത്ത തുര്‍ക്കി പിന്തുണയുള്ള വിമതര്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തിയെന്നും സൈന്യം പ്രത്യാക്രമണം നടത്തിയെന്നും സ്റ്റേറ്റ് മീഡിയ സന റിപ്പോര്‍ട്ട് ചെയ്തു. ഇദ്‌ലിബിലെ ജനവാസമേഖലയില്‍ വെടിനിര്‍ത്തല്‍ മേഖല പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനെ ആശ്രയിച്ചെ വിമതര്‍ വെടിനിര്‍ത്തലിന് തയ്യാറാകുകയുള്ളൂവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

TAGS :

Next Story