ഈ എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് ഇനി അമേരിക്കയില്‍ പ്രവേശിക്കാനാവില്ല

ഉത്തരകൊറിയ ഉള്‍പ്പെടെ ഏഴ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക്. വിസയില്ലാതെ അമേരിക്കയില്‍ വരുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പകരം മറ്റു വിസകള്‍ ഉപയോഗിച്ച് രാജ്യത്ത് വരാനാകും. ഉത്തരകൊറിയ, ലിബിയ, സൊമാലിയ, സിറിയ തുടങ്ങി എട്ട് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കാണ് ഈ വിലക്ക്. 2011 മാര്‍ച്ച് 1ന് ശേഷം ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് വിസയില്ലാതെ അമേരിക്ക സന്ദര്‍ശിക്കാന്‍ ഇനിയാവില്ല. പകരം ടൂറിസ്റ്റ് വിസയോ, ബിസിനസ് വിസയോ ഉപയോഗിച്ച് ഇവര്‍ക്ക് അമേരിക്കയിലെത്താം.
എന്നാല്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങി 38 രാജ്യങ്ങളിലുള്ളവര്‍ക്ക് അടുത്ത 90 ദിവസം വരെ വിസയില്ലാതെ അമേരിക്കയിലെത്താമെന്നും അറിയിപ്പുണ്ട്. അമേരിക്കന്‍ കസ്റ്റംസ്-അതിര്‍ത്തി സംരക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചത്. തീരുമാനം അമേരിക്കയില്‍ നിലവിലുള്ള വിദേശികള്‍ക്ക് തിരിച്ചടിയാകും. ആയിരക്കണക്കിന് ആളുകളാണ് വിനോദസഞ്ചാരികളാണ് രാജ്യത്തുള്ളത്.
Adjust Story Font
16

