Quantcast

ഇറാന്‍ എണ്ണക്കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിഷേധിക്കുമെന്ന് അമേരിക്ക

അമേരിക്കന്‍ ആവശ്യം തള്ളി കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രഖ്യാപനം

MediaOne Logo

Web Desk 11

  • Published:

    17 Aug 2019 8:10 AM IST

ഇറാന്‍ എണ്ണക്കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിഷേധിക്കുമെന്ന് അമേരിക്ക
X

ഇറാന്‍ എണ്ണക്കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിഷേധിക്കുമെന്ന് അമേരിക്ക. ജിബ്രാള്‍ട്ടറില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ് വണ്ണിലെ ജീവനക്കാര്‍ക്കാണ് വിസ നിഷേധിക്കുക. അമേരിക്കന്‍ ആവശ്യം തള്ളി കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രഖ്യാപനം. ജൂലൈ നാലിനാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ചാണ് ഇറാന്‍ എണ്ണക്കപ്പല്‍ കപ്പൽ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്.

കപ്പലിലുള്ളത് സിറിയയിലേക്കുള്ള ഇന്ധനമല്ലെന്ന് ഇറാൻ രേഖാമൂലം ഉറപ്പുനൽകിയ സാഹചര്യത്തിലാണ് ബ്രിട്ടൻ കപ്പൽ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. കപ്പൽ വിട്ടുനൽകരുതെന്ന് അമേരിക്ക നേരത്തെ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബ്രിട്ടണ്‍ ആവശ്യം തള്ളി. അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കപ്പൽ വിട്ടുനൽകരുതെന്ന് ബ്രിട്ടനോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇത് ബ്രിട്ടൻ തള്ളിയത് അമേരിക്കക്ക് തിരിച്ചടിയായി.

ഇതേ തുടർന്നാണ് ഇറാൻ കപ്പലിലെ ജീവനക്കാരുടെ വിസ റദ്ദാക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനം. ഇറാൻ റവല്യൂഷണറി ഗാർഡിനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇവരാണ് എണ്ണക്കപ്പലിന് സുരക്ഷ നൽകുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഗ്രേസ് വണ്ണിലെ നാവികർക്ക് വിസ നിഷേധിക്കുന്നത്.

TAGS :

Next Story