വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറുന്നതായി ഡെമോക്രാറ്റ് അംഗം റാഷിദ തലൈബ്
വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഇസ്രായേല്‍ ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു റാഷിദ തലൈബിന്‍റെ പ്രതികരണം.

ഇസ്രായേല്‍ സര്‍ക്കാറിന്‍റെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറുന്നതായി യു.എസ് കോണ്‍ഗ്രസിലെ വനിതാ ഡെമോക്രാറ്റ് അംഗം റാഷിദ തലൈബ്. വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഇസ്രായേല്‍ ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു റാഷിദ തലൈബിന്‍റെ പ്രതികരണം. റാഷിദ തലൈബിനും മറ്റൊരു യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനും വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കാന്‍ ഇസ്രായേല്‍ അനുമതി നിഷേധിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.
ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്ക് സന്ദ്രശനത്തില്‍ നിന്ന് പിന്‍മാറാനുള്ള റാഷിദ തലൈബിന്‍റെ തീരുമാനം. ഇസ്രായേല്‍ സര്‍ക്കാറിന്‍റെ അടിമയായി കുറ്റവാളികളെ പോലെ അവിടം സന്ദര്‍ശിക്കാനില്ലെന്ന് അവര്‍ പറഞ്ഞു. റാഷിദ തലൈബും ഇല്‍ഹാന്‍ ഒമറും വെസ്റ്റ്ബാങ്ക് സന്ദര്‍ശനം പ്രഖ്യാപിച്ചത് മുതല്‍ അവരെ അതില്‍ നിന്ന് തടയാന്‍ കൊണ്ട്പിടിച്ച ശ്രമങ്ങളാണുണ്ടായത്. ഇരുവര്‍ക്കും സന്ദര്‍ശനാനുതി നല്‍കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും ഇസ്രായല്‍ ഇതംഗീകരിക്കുകയും ചെയ്തു.
ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബഹിഷ്‌കരണ പ്രസ്ഥാനത്തിന് ഇവര്‍ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ചാണ് സന്ദര്‍ശന വിലക്കെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. ഇതോടെ ഇസ്രായേല്‍ നടപടി അന്താരാഷ്ട്ര തലത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. വിവാദം ചൂട് പിടിക്കുന്നതിനിടെയാണ് നിരവധി നിബന്ധനകള്‍ക്ക് വിധേയമായി സന്ദര്‍ശനാനുമതി നല്‍കുന്നുവെന്ന ഇസ്രായേല്‍ പ്രഖ്യാപനം. ഇസ്രായേല്‍ വാഗ്ദാനത്തെ പുച്ഛിച്ച തള്ളിയ റാഷിദ തലൈബ് ഇസ്രായേലിന്‍റെ ഒരു നിബന്ധനകളും അംഗീകരിക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി.
Adjust Story Font
16

