Quantcast

ധാക്കയില്‍ വന്‍തീപിടുത്തം

കഴിഞ്ഞ ഫെബ്രുവരിയില്‍ ധാക്കയിലുണ്ടായ തീ പിടുത്തത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു

MediaOne Logo

Web Desk 10

  • Published:

    18 Aug 2019 8:43 AM IST

ധാക്കയില്‍ വന്‍തീപിടുത്തം
X

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വന്‍തീപിടുത്തം. തെരുവിലുണ്ടായ തീ പിടുത്തതത്തില്‍ അമ്പതിനായിരത്തോളം പേര്‍ ഭവനരഹിതരായി. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച തീപിടുത്തമുണ്ടായത്. മിക്ക വീടുകളുടെയും മുകള്‍ ഭാഗം പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചത് അപകട്ടതിന്റെ തോത് വര്‍ധിപ്പിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. തീ പിടുത്തത്തില്‍ ഇതുവരെ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ് മണിക്കൂറിലേറെ നീണ്ട തീവ്ര ശ്രമത്തിലാണ് തീ അണച്ചത്. തീ പിടുത്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ധാക്കയിലുണ്ടായ തീ പിടുത്തത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story