ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിനെതിരെ നടപടി കടുപ്പിച്ച് അമേരിക്ക
കപ്പല്‍ ജീവനക്കാര്‍ക്ക് വിസ നിഷേധിച്ചതിന് പിന്നാലെ കപ്പലിനെതിരെ അമേരിക്ക അറസ്റ്റ് വാറന്‍ഡും പുറപ്പെടുവിച്ചു

ജിബ്രാള്‍ട്ടറില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിനെതിരായ പ്രതികാര നടപടി അമേരിക്ക തുടരുന്നു. കപ്പല്‍ ജീവനക്കാര്‍ക്ക് വിസ നിഷേധിച്ചതിന് പിന്നാലെ കപ്പലിനെതിരെ അമേരിക്ക അറസ്റ്റ് വാറന്‍ഡും പുറപ്പെടുവിച്ചു. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണ് യു.എസ് നീതിന്യായ വകുപ്പിന്‍റെ ഉത്തരവ്. വാഷിങ്ടനിലെ യു.എസ് ഫെഡറല്‍ കോടതിയാണു വെള്ളിയാഴ്ച വാറന്‍ഡ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണു നിര്‍ദേശം.
പാരഡൈസ് ഗ്ലോബല്‍ ട്രേഡിങ് എന്ന ഇറാനിയന്‍ കമ്പനിയുടെ പേരില്‍ യു.എസിൽ ബാങ്കിലുള്ള 9,95,000 ഡോളര്‍ മരവിപ്പിക്കാനും ഉത്തരവിലുണ്ട്. കപ്പലും സ്ഥാപനവും രാജ്യാന്തര സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചെന്നും ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരരെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആരോപിക്കുന്നതാണ് കോടതി ഉത്തരവ്. അമേരിക്കയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് കപ്പല്‍ വിട്ടുനല്‍കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ യു.എസ് നീതിന്യായ വകുപ്പ് വാറന്‍ഡയച്ചത്.
ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിനു തൊട്ടുപിന്നാലെ ഗ്രേസ് വണ്ണിലെ ജീവനക്കാര്‍ക്ക് വിസ നിഷേധിച്ചും അമേരിക്ക നടപടി കടുപ്പിച്ചിരുന്നു. ജൂലൈ നാലിനാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ച് ഇറാന്‍ എണ്ണക്കപ്പല്‍ കപ്പൽ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. കപ്പലിലുള്ളത് സിറിയയിലേക്കുള്ള ഇന്ധനമല്ലെന്ന് ഇറാൻ രേഖാമൂലം ഉറപ്പുനൽകിയ സാഹചര്യത്തില്‍ കപ്പൽ വിട്ടുകൊടുക്കാന്‍ ബ്രിട്ടൻ തീരുമാനിക്കുകയായിരുന്നു. യു.എസിന്‍റെ വാറൻറിനെ കുറിച്ച്
ബ്രിട്ടനോ ജിബ്രാൾട്ടറോ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

