Quantcast

പാകിസ്താനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് അമേരിക്ക

പാകിസ്താനുമായി സഹകരണം വര്‍ധിപ്പിക്കാന്‍ 2010 ല്‍ ഒപ്പുവെച്ച കരാറിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്ന തുകയിലാണ് കുറവ് വരുത്തുന്നത്

MediaOne Logo

Web Desk 11

  • Published:

    18 Aug 2019 4:26 AM GMT

പാകിസ്താനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് അമേരിക്ക
X

പാകിസ്താനുള്ള സാമ്പത്തിക സഹായത്തില്‍ 44 കോടി ഡോളറിന്‍റെ വെട്ടിക്കുറച്ച് അമേരിക്ക. പാകിസ്താനുമായി സഹകരണം വര്‍ധിപ്പിക്കാന്‍ 2010 ല്‍ ഒപ്പുവെച്ച കരാറിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്ന തുകയിലാണ് കുറവ് വരുത്തുന്നത്. 450 കോടി ഡോളറില്‍ നിന്ന് 410 കോടി ഡോളറാക്കി ചുരുക്കാനാണ് നീക്കം. 2010ലെ പാകിസ്താന്‍ വളര്‍ച്ചാ പങ്കാളിത്ത കരാര്‍ പ്രകാരമുള്ള 450 കോടി ഡോളറില്‍ നിന്ന് 410 ബില്യണ്‍ ഡോളറാക്കി വെട്ടിക്കുറക്കാനാണ് അമേരിക്കയുടെ തീരുമാനം.

2010ല്‍ കേറി ലുഗര്‍ ബെര്‍മാന്‍ ആക്ട് പ്രകാരം യുഎസ് കോണ്‍ഗ്രസാണ് കരാര്‍ പാസാക്കുന്നത്. ഇതു പ്രകാരം അഞ്ചു വര്‍ഷം കൊണ്ട് പാക്കിസ്താന് 750 കോടി യുഎസ് ഡോളര്‍ നല്‍കണമെന്നായിരുന്നു. എന്നാല്‍ പിന്നീടിത് 450 കോടി ആയി കുറച്ചു. തീവ്രവാദത്തിനെതിരെ നടപടി എടുക്കാത്തതിന്‍റെ പേരില്‍ രണ്ട് തവണ അമേരിക്ക സഹായം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 30 കോടി സൈനിക സഹായം പിന്‍വലിച്ചു.

ഹഖാനി തീവ്രവാദ ശൃംഖലക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരിയില്‍ 100 കോടി ഡോളറും വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഡോണള്ഡ് ട്രംപ് കൂടിക്കാഴ്ചയില്‍ തീവ്രവാദത്തിനെതിരെ നടപടി എടുക്കാത്തതില്‍ ട്രംപ് പാകിസ്താനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക സഹായം വെട്ടിക്കുറക്കാനുള്ള തീരുമാനം

TAGS :

Next Story