സമാധാന വഴിയില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍; സംയുക്ത സൈനിക നിരീക്ഷണം നടത്തിയ പ്രദേശത്തെ നിരായുധ മേഖലയാക്കി
പതിറ്റാണ്ടുകളോളം യുദ്ധ മുമ്പില്‍ നിന്ന പാംമുംഞ്ചോം ഗ്രാമമാണ് അയുധ രഹിത മേഖലയായി മാറുക

അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും സമാധന ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ദക്ഷിണ-ഉത്തര കൊറിയകള്‍. സംയുക്ത സൈനിക നിരീക്ഷണം നടത്തിയ പ്രദേശത്തെ നിരായുധ മേഖലയാക്കി മാറ്റിയതാണ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളുടെയും പുതിയ തീരുമാനം. പതിറ്റാണ്ടുകളോളം യുദ്ധ മുമ്പില്‍ നിന്ന പാംമുംഞ്ചോം ഗ്രാമമാണ് ഇതോടെ അയുധ രഹിത മേഖലയായി മാറുക.
ഇരു രാജ്യങ്ങളുടെയും നടുവില്‍ ആയുധ ധാരികളായ പട്ടാളക്കാരാല്‍ ചുറ്റപ്പെട്ട പ്രദേശമായിരുന്നു പാംമുംഞ്ചോം ഗ്രാമം. എന്നാല്‍ കൊറിയകള്‍ തമ്മിലുള്ള സമാധാന ബന്ധം ഊഷ്മളായതോടെ പാംമുംഞ്ചോം സംയുക്ത സുരക്ഷാ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. 2018 ല്‍ സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചകൊള്‍ക്കൊടുവിലെടുത്ത തീരുമാനപ്രകാരമാണ് ഇപ്പോള്‍ പ്രദേശത്തെ സമ്പൂര്‍ണ നിരായുധ മേഖലയായി പ്രഖ്യാപിച്ചത്. 2018 ഒക്ടോബര്‍ 26 ലെ സംയുക്ത സൈനിക കരാര്‍ പ്രകാരം നിരായുധ മേഖലയാക്കാകുന്ന ഇവിടെ ജോലി ചെയ്യുന്ന പട്ടാളക്കാര്‍ പൂര്‍ണമായും നിരായുധരായിരിക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
1950 ലെ കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് പതിറ്റാണ്ടുകളോളം യുദ്ധമുനയിലായിരുന്ന ഈ പ്രദേശത്ത് രണ്ടു രാജ്യങ്ങള്‍ക്കും പ്രത്യേകമായി സൈനിക മന്ദിരങ്ങളും മറ്റു സജ്ജീകരണങ്ങളുമുണ്ട്. നിരായുധ മേഖലയായതോടെ ഇരു രാജ്യങ്ങളിലെയും നിരവധിപ്പേരാണ് ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്. നിര്‍ണായകമായ തീരുമാനത്തിലൂടെ പ്രത്യേക സുരക്ഷാ മേഖലയായിരുന്ന ഇവിടം ഇനി മുതല്‍ സമാധാനത്തിന്റെ കേന്ദ്രമായി മാറുമെന്നാണ് സന്ദര്‍ശകരുടെ പ്രതീക്ഷ.
Adjust Story Font
16

