ഗ്രീന്‍ലാന്‍റിനെ ട്രംപ് വിലക്ക് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ശരിവെച്ച് വൈറ്റ്ഹൌസ്
എന്നാല്‍ കൃത്യമായ വിവരങ്ങള്‍ പ്രസിഡന്‍റ് ട്രംപ് നല്‍കുമെന്നും വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‍ലോ അറിയിച്ചു

ഗ്രീന്‍ലാന്‍റിനെ ട്രംപ് വിലക്ക് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ശരിവെച്ച് വൈറ്റ്ഹൌസ്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ പ്രസിഡന്‍റ് ട്രംപ് നല്‍കുമെന്നും വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‍ലോ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിലക്കു വാങ്ങാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് വൈറ്റ് ഹൌസ് വൃത്തങ്ങള്‍. പൂര്‍ണ്ണ വിവരങ്ങള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുമെന്നും വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‍ലോ പറഞ്ഞു. അതേസമയം നോര്‍ത്ത് അമേരിക്കക്കും യൂറോപ്പിനും മധ്യേ പരന്ന് കിടക്കുന്ന ഗ്രീന്‍ലാന്‍റ് വില്‍ക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അധികൃതര്‍. ധാതുക്കൾ, ഏറ്റവും ശുദ്ധമായ ജലം, സമുദ്ര വിഭവങ്ങൾ, ഊർജ്ജം തുടങ്ങിയവകൊണ്ട് ഗ്രീൻലാൻഡ് സമ്പന്നമാണ്.
ഇപ്പോൾ സാഹസിക ടൂറിസം എന്ന മേഖലയിലേക്കും ഗ്രീൻലാൻഡ് കടന്നിട്ടുണ്ട്. ഞങ്ങൾ വ്യാപാരം ചെയ്യാൻ തയ്യാറാണ് , എന്നാൽ വിൽപ്പനയ്ക്കില്ല എന്നും ഗ്രീൻലാൻഡിനെ കുറിച്ച് കൂടുതൽ അറിയാൻ എന്ന വെബ്സൈറ്റില്‍ സന്ദര്‍ശിക്കാമെന്നുമാണ് ഗ്രീന്‍ലാന്‍റ് വിദേശകാര്യ മന്ത്രാലയം യു.എസിന് മറുപടി നല്‍കിയത്. തങ്ങള്‍ക്ക് യു.എസുമായി നല്ല ബന്ധമാണെന്നും അത് തകര്‍ക്കാനില്ലെന്ന് വക്താവ് അറിയിച്ചിരുന്നു. വൈറ്റ് ഹൌസ് വാര്‍ത്ത സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തക്കതായ മറുപടി ഗ്രീന്‍ലാന്റിന്‍റെ ഭാഗത്ത് നിന്നും വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
Adjust Story Font
16

