ഗാസ ബോര്‍ഡറില്‍ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ഫലസ്‍തീനികള്‍ കൊല്ലപ്പെട്ടു
ഗാസ ബോര്‍ഡര്‍ കടന്ന ഫലസ്‍തീനിയന്‍ ആയുധ ധാരികള്‍ക്ക് നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു

ഗാസ ബോര്‍ഡറില്‍ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ഫലസ്‍തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ വന്‍ തോതിലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യായാഹു അറിയിച്ചു. ഗാസ ബോര്‍ഡര്‍ കടന്ന ഫലസ്‍തീനിയന്‍ ആയുധ ധാരികള്‍ക്ക് നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മൂന്നുപേര്‍ മരിച്ചതായി ഫലസ്തീന്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഒരാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ഫലസ്‍തീന്‍ അറിയിച്ചു. ഗാസയില്‍ നിന്ന് മൂന്ന് റോക്കറ്റുകള്‍ ഇസ്രായേലില്‍ പതിച്ചതായും ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. പക്ഷെ ഒരു ഇസ്രായേല്‍ സ്വദേശിക്ക് പോലും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.
Next Story
Adjust Story Font
16

