എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്

ജിബ്രാൾട്ടർ മോചിപ്പിച്ച എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. ഗ്രേസ് വണ്‍ കപ്പലും അതിലുള്ള എണ്ണയും പിടിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം ജിബ്രാള്‍ട്ടറില്‍ നിന്നും മെഡിറ്റേറിയന്‍ കടലിടുക്ക് വഴി കപ്പല്‍ ഗ്രീസിലേക്ക് പോയത്.
ജിബ്രാള്‍ട്ടര്‍ തീരം വിട്ട് ഗ്രീസിലേക്ക് യാത്ര തിരിച്ച ഇറാന്‍ 'എണ്ണകപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി വ്യക്തമാക്കി. ഔദ്യോഗിക മാർഗങ്ങളിലൂടെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഇറാന്‍ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ വീണ്ടും ആവര്‍ത്തിക്കുന്നത് അന്താരാഷ്ട്ര സമുദ്ര സുരക്ഷയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ച് ജൂലൈ നാലിനാണ് ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. ഇതിന് പ്രതികാരമായി ബ്രിട്ടന്റെ സ്റ്റെന എംപാരോ എന്ന കപ്പല്‍ ഇറാനും പിടിച്ചെടുത്തിരുന്നു. ഗ്രേസ് വണ്‍ വിട്ടയച്ചെങ്കിലും ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്റ്റെന ഇംപെറോ ഇറാന്‍ ഇതുവരെ വിട്ടുനല്‍കിയിട്ടില്ല. ബ്രിട്ടീഷ് കപ്പല്‍ നടത്തിയ സമുദ്ര ലംഘനം സംബന്ധിച്ച കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാകുമെന്നും മൂസവി പറഞ്ഞു.
Adjust Story Font
16

