സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമാകുന്നു

സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമാകുന്നു. സൈനിക സമിതിയും പ്രതിപക്ഷ സംഘടനകളും ചേര്‍ന്നുള്ളന്ന 11 അംഗ പരമാധികാര സമിതിക്ക് രൂപമായി. അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും.
നാളുകള്‍ നീണ്ട ആഭ്യന്തര പ്രശ്നങ്ങള്‍ക്കൊടുവിലാണ് പരമാധികാര സമിതി വരുന്നത്. പട്ടാളവും പ്രതിപക്ഷവും ചേര്‍ന്നസഖ്യമാണ് സമിതി രൂപീകരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാകും സമിതി അധികാരത്തിലുണ്ടാവുക. 11 അംഗ സമിതിയില്‍ 5 സൈനിക ഉദ്യോഗസ്ഥരും 6 സൈനികേതരരുമാണ് ഉള്ളത്. പ്രതിപക്ഷം നിര്‍ദേശിക്കുന്ന ആള്‍ പ്രധാനമന്ത്രിയായി വൈകാതെ ചുമതലയേല്‍ക്കും.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇനി സമിതിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച തന്നെ പ്രതിപക്ഷവും സൈന്യവുമായി തീരുമാനത്തിലെത്തിയിരുന്നെങ്കിലും ചില തര്‍ക്കങ്ങള്‍ കാരണം രൂപീകരണം വൈകുകയായിരുന്നു.
Adjust Story Font
16

