യു.എസില്‍ തൊഴിലാളികളുടെ നികുതി വെട്ടിക്കുറക്കാ നൊരുങ്ങി ട്രംപ്
യു.എസില്‍ തൊഴിലാളികളുടെ നികുതി വെട്ടിക്കുറക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്കായാണ് മാറ്റമെന്നാണ് ട്രംപിന്റെ വാദം.

യു.എസില്‍ തൊഴിലാളികളുടെ നികുതി വെട്ടിക്കുറക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്കായാണ് മാറ്റമെന്നാണ് ട്രംപിന്റെ വാദം.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായാണ് ടാക്സ് വെട്ടിക്കുറക്കുന്നത്. ഇത് താത്കാലികമായി മാത്രമാണെന്നും ട്രംപ് പറയുന്നു.
എന്നാല്‍ ഇത് എന്നു മുതലെന്നോ എത്ര നാളത്തേക്കാകുമെന്നോ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് തീരുമാനം. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ അല്ലെന്നും ട്രംപ് വ്യക്തമാക്കുന്നുണ്ട്.
2020ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഏറ്റവും ഭദ്രമായിരിക്കുക എന്നതാണ് ലക്ഷ്യം. ചൈനയുമായുണ്ടായ നിരന്തരമായ വ്യാപാരപ്രശ്നങ്ങള്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാനും പുതിയ തീരുമാനത്തിലൂടെ കഴിഞ്ഞേക്കും.
Adjust Story Font
16