റോഹിങ്ക്യന്‍ വിഷയത്തില്‍ ബംഗ്ലാദേശിന് തിരിച്ചടി
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രവാഹം രാജ്യത്തെ വലയ്ക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

റോഹിങ്ക്യന്‍ അഭയര്‍ഥികളെ മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാനുള്ള ബംഗ്ലദേശ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സുരക്ഷയൊരുക്കാതെ തിരിച്ചു പോകാന്‍ തയ്യാറാകില്ലെന്നാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ മ്യാന്മര് സര്‍ക്കാര്‍ ഇടപെടണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രവാഹം രാജ്യത്തെ വലയ്ക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മ്യാന്‍മറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കഴിഞ്ഞ ജനുവരിയില്‍ തന്നെ ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തേക്ക് മടങ്ങി പോകാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു . അതേ തീരുമാനം തന്നെയാണ് ഇപ്പോഴും അഭയാര്‍ഥികള്‍ എടുത്തത്. റാഖാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ് തീരുമാനത്തില്‍ ഉറച്ചു നിന്നത്.
ബംഗ്ലാദേശ് സര്‍ക്കാര്‍ അയച്ച അഞ്ച് ബസ്സുകളും ട്രക്കുകളും റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതിഷേധം കാരണം തിരിച്ചയക്കേണ്ടി വന്നു. സംഭവത്തില്‍ മ്യാന്മര് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറഞ്ഞു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം 74000 റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്.
Adjust Story Font
16

