‘ഫെഡറെ’ ബഹിരാകാശത്തേക്ക് അയച്ച് റഷ്യ
വിപ്ലവകരമായ ഒരു മാറ്റത്തിനാണ് റഷ്യ ഇതിലൂടെ തുടക്കം കുറിക്കുന്നത്. മനുഷ്യ സാദൃശ്യമുള്ള ഈ റോബോര്‍ട്ട് ബഹിരാകാശത്ത് അപകടകരമായ സാഹചര്യങ്ങളില്‍ മനുഷ്യന് അസാധ്യമായ ജോലികള്‍ ചെയ്യാനായാണ് പോകുന്നത്.

ബഹിരാകാശത്തേക്ക് യന്ത്രമനുഷ്യനെ അയച്ച് റഷ്യ. ഫെഡര്‍ എന്ന പേരുള്ള സ്കൈബോട്ട് f-80 യെ ആണ് റഷ്യ ബഹിരാകാശത്തേക്ക് അയച്ചത്. റഷ്യ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യത്തെ ഹ്യുമനോയിഡ് റോബോട്ട് ആണ് ഫെഡര്‍.
വിപ്ലവകരമായ ഒരു മാറ്റത്തിനാണ് റഷ്യ ഇതിലൂടെ തുടക്കം കുറിക്കുന്നത്. മനുഷ്യ സാദൃശ്യമുള്ള ഈ റോബോര്‍ട്ട് ബഹിരാകാശത്ത് അപകടകരമായ സാഹചര്യങ്ങളില്‍ മനുഷ്യന് അസാധ്യമായ ജോലികള്‍ ചെയ്യാനായാണ് പോകുന്നത്. സോയൂസ് ms-14 സ്പേസ് ക്രാഫ്റ്റില്‍ പറന്നുയര്‍ന്ന ഫെഡര്‍ ശനിയാഴ്ച്ച ബഹിരാകാശകേന്ദ്രത്തിലെത്തും. സെപ്റ്റംബര്‍ ഏഴു വരെ ഫെഡര്‍ അവിടെ തുടരും.
നേരത്തെ 2011 ല്‍ നാസ ഇത്തരത്തില്‍ ഒരു യന്ത്ര മനുഷ്യനായ റോബോനോട്ട് 2 വിനെ അയച്ചിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ഐ.എസ്.എസ്. ഇതൊരു മികച്ച തുടക്കമായിരിക്കും എന്നാണ് ഇതിന്റെ ദൌത്യസംഘത്തിലുള്ളവര്‍ പറയുന്നത്. മനുഷ്യന് ചെയ്യാന്‍ കഴിയുന്നത് എല്ലാം ഈ റോബോട്ടുകള്‍ ചെയ്യും. ലോകം ആകാംക്ഷയോടെ ഇതിന്റെ മുന്നേറ്റം കാത്തിരിക്കുകയാണ്.
Humanoid robot clenches Russian flag during space launch
NASA TV footage from inside the descent module of an un-piloted Soyuz spacecraft shows a humanoid robot grasping a Russian flag during its journey to the International Space Station.
Adjust Story Font
16

