‘കുടിയേറ്റക്കാരു’ടെ കുട്ടികളുടെ ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി
കുടിയേറ്റങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ കര്‍ശന നിലപാടെടുക്കുന്ന ട്രംപ് ജന്മാവകാശ പൗരത്വം എടുത്തുകളയാന്‍ തീവ്രനീക്കത്തിലാണ്.

പൗരത്വമില്ലാത്തവരുടെയും അനധികൃത കുടിയേറ്റക്കാരുടെയും അമേരിക്കയില്‍ ജനിക്കുന്ന മക്കള്‍ക്ക് ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. ഇതിനായി പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിറക്കാനാണ് നീക്കം. അമേരിക്കയില്‍ ജനിക്കുന്ന ഏത് കുട്ടിക്കും അമേരിക്കന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് പതിനാലാം ഭരണഘടനാ ഭേദഗതിയില്‍ പറയുന്നു. ഇത് അപഹാസ്യമാണെന്നാണ് ട്രംപിന്റെ വാദം.
കുടിയേറ്റങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ കര്‍ശന നിലപാടെടുക്കുന്ന ട്രംപ് ജന്മാവകാശ പൗരത്വം എടുത്തുകളയാന്‍ തീവ്രനീക്കത്തിലാണ്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇപ്പോഴത്തെ നീക്കം. എന്നാല്‍ ട്രംപ് ഭരണഘടന കൃത്യമായി വായിച്ചുപഠിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്ററും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ കുടുംബത്തിലെ കുട്ടികളെ 20 ദിവസത്തിനുള്ളില്‍ കൂടുതല്‍ തടങ്കലില്‍ വെക്കരുതെന്ന ഫ്ലോരസ് സെറ്റില്‍മെന്റ് എഗ്രിമെന്റ് റദ്ദാക്കാന്‍ ബുധനാഴ്ച ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും കോടതി നടപടി തീരുന്നത് വരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും.
Adjust Story Font
16

