Quantcast

ആമസോണ്‍ കാടുകളിലെ തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ഗവര്‍ണര്‍മാര്‍ക്കെല്ലാം പ്രത്യേക ചുമതലകള്‍ നല്‍കി ആമസോണിന് ചുറ്റും വലിയ സൈനിക വിന്യാസമാണ് ബ്രസീല്‍ ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk 10

  • Published:

    24 Aug 2019 7:59 AM IST

ആമസോണ്‍ കാടുകളിലെ തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു
X

അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് ആമസോണ്‍ കാടുകളിലെ തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ബ്രസീല്‍. അതേസമയം, ആമസോണ്‍ കാടുകള്‍ സംരക്ഷിണക്കണമെന്നാവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കി ആമസോണിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് ബ്രസീല്‍ പ്രസി‍‍ഡന്റ് ജൈര്‍ ബൊല്‍സരനാരോ പറഞ്ഞു.

ഗവര്‍ണര്‍മാര്‍ക്കെല്ലാം പ്രത്യേക ചുമതലകള്‍ നല്‍കി ആമസോണിന് ചുറ്റും വലിയ സൈനിക വിന്യാസമാണ് ബ്രസീല്‍ ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍‌ നിന്നടക്കം കടുത്ത സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് ബ്രസീലിന്റെ നടപടി. എന്നാല്‍ പ്രശ്നത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊ പ്രതികരിച്ചു. കർഷകർ നിയമവിരുദ്ധമായി തീയിട്ടത് കൊണ്ടാവാം കാട്ടുതീ ഉണ്ടായതെന്നും ബൊൽസൊനരൊ പറഞ്ഞു. അതേസമയം ആമസോണ്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങള്‍ ശക്തമാകുകയാണ്. ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന,കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങളാണ് ആമസോണിനായി തെരുവിലിറങ്ങിയത്.

TAGS :

Next Story