Quantcast

അമേരിക്ക-ചൈന വ്യാപാരയുദ്ധം കടുക്കുന്നു; ചൈനീസ് ഇറക്കുമതികള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

5000 ലധികം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 5 മുതല്‍ 10 ശതമാനം വരെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള ചൈനീസ് പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ആയിരുന്നു ട്രംപ് തിരിച്ചടിച്ചത്

MediaOne Logo

Web Desk 11

  • Published:

    25 Aug 2019 8:10 AM IST

അമേരിക്ക-ചൈന വ്യാപാരയുദ്ധം കടുക്കുന്നു;  ചൈനീസ് ഇറക്കുമതികള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
X

അമേരിക്ക-ചൈന വ്യാപാരയുദ്ധം മൂര്‍ഛിക്കുന്നു. ചൈനീസ് ഇറക്കുമതികള്‍ക്ക് അഞ്ച് ശതമാനം കൂടി നികുതി വര്‍ധന നടപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വ്യാപാരയുദ്ധത്തില്‍ വിജയം അമേരിക്കക്കായിരിക്കുമെന്നും ട്രംപ് പറഞ്ഞു. 5000 ലധികം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 5 മുതല്‍ 10 ശതമാനം വരെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള ചൈനീസ് പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ആയിരുന്നു ട്രംപ് തിരിച്ചടിച്ചത്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് നേരത്തെ വര്‍ദ്ധനവ് വരുത്തിയതിന് പുറമെ 5 ശതമാനം കൂടി നികുതി വര്‍ദ്ധനവ് നടപ്പിലാക്കാനാണ് അമേരിക്കയുടെ നീക്കം.വ്യാപാര യുദ്ധത്തില്‍ ജയം അമേരിക്കക്കായിരിക്കുമെന്നും ട്രംപ് വെല്ലുവിളിച്ചു. ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ ആഗോള വിപണിയില്‍ കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തിയതിന് പിന്നാലെ അമേരിക്കന്‍ വിപണി കൂപ്പുകുത്തിയതെക്കുറിച്ച് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

TAGS :

Next Story