Quantcast

റോഹിങ്ക്യന്‍‌ കടിയേറ്റക്കാരെ ബംഗ്ലാദേശും കയ്യൊഴിയുന്നു

റോഹിങ്ക്യകള്‍ക്ക് തുടര്‍ന്നും അഭയം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറഞ്ഞു

MediaOne Logo

Web Desk 11

  • Published:

    25 Aug 2019 8:31 AM IST

റോഹിങ്ക്യന്‍‌ കടിയേറ്റക്കാരെ ബംഗ്ലാദേശും കയ്യൊഴിയുന്നു
X

ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യന്‍‌ കടിയേറ്റക്കാരെ ബംഗ്ലാദേശ് കയ്യൊഴിയുന്നു. റോഹിങ്ക്യകള്‍ക്ക് തുടര്‍ന്നും അഭയം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് മ്യാന്‍മറില്‍ നിന്ന് കുടിയേറി ബംഗ്ലാദേശില്‍ കഴിയുന്നത്. കൂടുതലും മുസ്ലിംകളാണ്. ഇതില്‍ നിരവധി പേരെ മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു, ആ തീരുമാനപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അഭയാര്‍ഥികളെ ബസുകളില്‍ കയറ്റി തിരിച്ചയക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് അഭയാര്‍ഥികളെ തുടര്‍‌ന്നും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്‍ രംഗത്തുവന്നിരിക്കുന്നത്,. ബംഗ്ലാദേശിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ഈ സാഹചര്യത്തില്‍ റോഹിങ്ക്യകള്‍ക്ക് തുടര്‍ന്നും അഭയം നല്‍കുന്നത് ബുദ്ധിമുട്ടാണെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. നിലവില്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങള്‍ കുടിയേറ്റക്കാരെ മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനായി ശ്രമിക്കുന്നുണ്ടെന്നും വിദേശാകാര്യ മന്ത്രി ആരോപിച്ചു. ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ജില്ലയിലെ ഒരു അഭയാര്‍ഥി ക്യാംപില്‍ രണ്ട് റോഹിങ്ക്യകള്‍ പൊലീസ് വെടിയേറ്റ് കെല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസുമായി അഭയാര്‍ഥികള്‍ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story