Quantcast

റോഹിങ്ക്യന്‍ വംശഹത്യക്ക് രണ്ടാണ്ട്

ഗ്രാമമൊന്നാകെ കത്തിച്ചാമ്പലാക്കുകയും പെണ്‍കുഞ്ഞുങ്ങളെ പോലും ബലാത്സംഗം ചെയ്യുന്നത് നിത്യ സംഭവമായി മാറുകയും ചെയ്ത സമയത്താണ് പലായനം എന്ന കാര്യത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നത്. 

MediaOne Logo

Web Desk 1

  • Published:

    26 Aug 2019 10:38 AM IST

റോഹിങ്ക്യന്‍ വംശഹത്യക്ക് രണ്ടാണ്ട്
X

റോഹിങ്ക്യന്‍ വംശഹത്യ നടന്നിട്ട് രണ്ട് വര്‍ഷം. വാര്‍ഷിക ദിനത്തില്‍ ബംഗ്ലാദേശില്‍ പതിനായിരക്കണക്കിന് ‍ അഭയാര്‍ഥികള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടത്തി. രണ്ട് വര്‍ഷം മുന്‍പ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ സൈന്യത്തില്‍ നിന്നുണ്ടായ ദുരനുഭവത്തെ ഓര്‍ത്തെടുക്കുകയാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. നീതി ആവശ്യപ്പെട്ട് അവര്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. പ്രതിഷേധ സ്വരങ്ങള്‍ക്കൊപ്പം സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ട ഉറ്റവര്‍ക്കായുള്ള പ്രാര്‍ഥനകളും മാര്‍ച്ചില്‍ നടന്നു.

ഗ്രാമമൊന്നാകെ കത്തിച്ചാമ്പലാക്കുകയും പെണ്‍കുഞ്ഞുങ്ങളെ പോലും ബലാത്സംഗം ചെയ്യുന്നത് നിത്യ സംഭവമായി മാറുകയും ചെയ്ത സമയത്താണ് പലായനം എന്ന കാര്യത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നത്. അടിച്ചമര്‍ത്തലിനെ ഭയന്ന് ഒരു ലക്ഷത്തിലധികം റോഹിങ്ക്യകളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയത്. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നും പടിയിറക്കല്‍ ഭീഷണി നേരിടുകയാണ് അഭയാര്‍ഥികളായ ഇവര്‍.

ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാവുന്ന വംശീയ, മത ജനസമൂഹം എന്നാണ് ഐക്യരാഷ്ട്രസഭ പോലും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വിശേഷിപ്പിച്ചത്. മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ ഏറ്റവും കൂടുതല്‍ താമസിച്ചിരുന്ന റാഖൈന്‍ പ്രവിശ്യയില്‍ ഇന്നുള്ളത് വിരലില്‍ എണ്ണാവുന്ന കുടുംബങ്ങള്‍ മാത്രം. ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം 73000 ലധികം റോഹിങ്ക്യകളാണ് ഇപ്പോഴും ബംഗ്ലാദേശിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മ്യാന്‍മറിലേക്ക് ഇവരെ തിരിച്ച് അയക്കാനുള്ള നീക്കം നടന്നെങ്കിലും പ്രതിഷേധം മൂലം സര്‍ക്കാര്‍ പിന്മാറിയിരുന്നു. സുരക്ഷ ഒരുക്കാതെ രാജ്യത്തേക്ക് തിരിച്ചു പോകില്ലെന്നാണ് റോഹിങ്ക്യകള്‍ പറയുന്നത്. അതിജീവനത്തിന് വേണ്ടി പോരടുന്പോഴും നഷ്ടപ്പെട്ട ജീവിതത്തെ ഓര്‍ത്ത് വിലപിക്കുകയാണിവര്‍.

TAGS :

Next Story