ജി 7 ഉച്ചകോടി വേദിയില്‍ അപ്രതീക്ഷിതമായി ഇറാന്‍ വിദേശകാര്യ മന്ത്രി
ഉച്ചകോടി നടക്കുന്ന ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ അപ്രതീക്ഷിതമായാണ് മുഹമ്മദ് ജാവേദ് ശരീഫ് എത്തിയത്.

ജി 7 ഉച്ചകോടി വേദിയില്‍ അപ്രതീക്ഷിതമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് എത്തി. ഉച്ചകോടി നടക്കുന്ന ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ അപ്രതീക്ഷിതമായാണ് മുഹമ്മദ് ജാവേദ് ശരീഫ് എത്തിയത്. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. അമേരിക്ക - ഇറാന്‍ സംഘര്‍ഷ പരിഹാരം ഏറെ ദുഷ്കരമാണെന്നും പരിഹാരശ്രമങ്ങള്‍ നടത്തുമെന്നും ശേഷം ശരീഫ് പറഞ്ഞു.
ഫ്രഞ്ച് പ്രസഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അര മണിക്കൂറോളം ചര്‍ച്ച നടത്തിയ ശരീഫ് ഫ്രഞ്ച് വിദേശകാര്യമന്ത്രിയെയും കണ്ടു. ആണവ കരാര്‍ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ഇറാനും അമേരിക്കക്കുമിടയിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥനായ മാക്രോണിന്റെ ശ്രമം കൂടിയാണ് ശരീഫിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്‍ -അമേരിക്ക പ്രശ്ന പരിഹാരത്തിന്റെ പാതകള്‍ ഏറെ ദുഷ്കരമാണെന്നും എന്നാല്‍ ശ്രമങ്ങള്‍ തുടരുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ശരീഫ് ട്വീറ്റ് ചെയ്തു. ചര്‍ച്ച ഗുണകരമായിരുന്നുവെന്ന് മാക്രാേണിന്റെ ഓഫീസും അറിയിച്ചു. ജി 7 വേദിയില്‍ ട്രംപുമായി ശരീഫ് ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരു വേദിയിലുള്ള ഇരുവരുടെയും സാന്നിധ്യം പ്രതീക്ഷക്ക് ഇട നല്‍കുന്നുണ്ട്.
Adjust Story Font
16

