Quantcast

ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം; നാസ അന്വേഷണം തുടങ്ങി

സ്വവര്‍ഗ ദന്പതികളായിരുന്ന ആനും വേര്‍ഡനും നിലവില്‍ അകന്ന് കഴിയുകയാണ്. 

MediaOne Logo

Web Desk 1

  • Published:

    26 Aug 2019 10:31 AM IST

ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം; നാസ അന്വേഷണം തുടങ്ങി
X

ആദ്യ ബഹിരാകാശ കുറ്റകൃത്യ പരാതി നാസ അന്വേഷിച്ച് തുടങ്ങി. യു.എസ് ബഹിരാകാശ യാത്രിക, ബഹിരാകാശ നിലയത്തില്‍ നിന്ന് മുന്‍ പങ്കാളിയുടെ അക്കൌണ്ടുകള്‍ പരിശോധിച്ചെന്ന പരാതിയാണ് അന്വേഷിക്കുന്നത്.

യു.എസ് ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈന്‍, തന്റെ മുന്‍ പങ്കാളി സമ്മര്‍ വേഡന്റെ ബാങ്ക് അക്കൌണ്ട് ബഹിരാകാശ നിലയത്തില്‍ വച്ച് പരിശോധിച്ചെന്നാണ് പരാതി. സ്വവര്‍ഗ ദന്പതികളായിരുന്ന ആനും വേര്‍ഡനും നിലവില്‍ അകന്ന് കഴിയുകയാണ്. ആന്‍ തന്റെ ബാങ്ക് അക്കൌണ്ട് പരിശോധിക്കുന്നുവെന്ന് ഈ വര്‍ഷം ആദ്യമാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ മുന്പാകെ വെര്‍ഡന്‍ പരാതിപ്പെടുന്നത്. നാസയിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നാസ അന്വേഷണത്തിനൊരുങ്ങിയത്. ബഹിരാകാശത്ത് വച്ച് നടക്കുന്ന ആദ്യ കുറ്റകൃത്യം കൂടിയാണിത്.

2018 ഡിസംബറില്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ച മക്ലൈന്‍ ഈ ജൂണിലാണ് മടങ്ങിയെത്തിയത്. വെര്‍ഡന്റെ പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് മക്ലൈന്‍ പറയുന്നത്. ബഹിരാകാശ നിലയത്തില്‍ വെച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാകും ഇവര്‍ക്ക് ശിക്ഷ ലഭിക്കുക.

TAGS :

Next Story