Quantcast

സൂപ്പര്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ച് ഉത്തരകൊറിയ

അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ ഈ നടപടി. 

MediaOne Logo

Web Desk 1

  • Published:

    26 Aug 2019 10:19 AM IST

സൂപ്പര്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ച് ഉത്തരകൊറിയ
X

ഒന്നിലധികം വലിയ റോക്കറ്റുകള്‍ തൊടുക്കാവുന്ന സൂപ്പര്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായി ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയാണ് ഉത്തരകൊറിയ സൂപ്പര്‍ ലാര്‍ജ് മള്‍ട്ടിറോക്കറ്റ് ലോഞ്ചര്‍ പരീക്ഷണം നടത്തിയതായുള്ള വാര്‍ത്ത സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിടുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഒന്നിലധികം വലിയ റോക്കറ്റുകള്‍ തൊടുക്കാവുന്നതാണ് ലോഞ്ചര്‍. ശത്രുക്കളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമാണെന്ന് കിം ജോങ് ഉന്‍ സൂചിപ്പിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഒരു മാസത്തിനിടെ ഇത് ഏഴാമത്തെ തവണയാണ്.

അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ ഈ നടപടി. ദക്ഷിണ കൊറിയ - അമേരിക്ക സംയുക്ത സൈനിക അഭ്യാസം നടക്കുന്നതിന് പ്രതികരണമായാണ് പരീക്ഷണമെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. എന്നാല്‍ സൈനിക അഭ്യാസം അവസാനിച്ച ശേഷവും മിസൈല്‍ പരീക്ഷണം നടത്തുകയാണെന്നും മേഖലയിലെ സമാധാനം നശിപ്പിക്കുന്ന നടപടിയാണിതെന്നും ദക്ഷിണകൊറിയ ആരോപിച്ചു.

TAGS :

Next Story