ചൈനയോട് മയപ്പെട്ട് ട്രംപ്
ചൈന മുന്നോട്ട് വന്ന സാഹചര്യത്തില്‍ പ്രസിഡന്‍ഷ്യല്‍ അധികാരം ഉപയോഗിക്കുന്ന നിലപാട് മയപ്പെടുത്തുന്നുവെന്ന് ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞു.

ചൈനക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം പ്രയോഗിക്കുമെന്ന നിലപാടില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട് പോകുന്നു. ജി- 7 ഉച്ചകോടിക്കിടയിലാണ് ചൈനയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ട്രംപ് അറിയിച്ചത്. ഉത്തരകൊറിയ, ഇറാന്‍ വിഷയങ്ങളും ട്രംപ് ഉച്ചകോടിയില്‍ ഉന്നയിച്ചു.
ചൈനയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തില്‍ വ്യാപാരയുദ്ധത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കന്പനികള്‍ പ്രവര്‍ത്തനം മതിയാക്കാന്‍ ട്രംപ് ഉത്തരവിട്ടു. സ്വകാര്യ കന്പനിക്ക് മേല്‍ നിര്‍ബന്ധം ചെലുത്താന്‍ ട്രംപിന് അധികാരമുണ്ടോയെന്ന കാര്യത്തില്‍ വൈറ്റ് ഹൌസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങാതെ ധാരണയിലെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന ട്രംപിന്റെ പ്രസ്താവനയിലാണ് വിഷയം ജി 7 ഉച്ചകോടിയില്‍ ചര്‍ച്ചയായത്.
ചൈന മുന്നോട്ട് വന്ന സാഹചര്യത്തില്‍ പ്രസിഡന്‍ഷ്യല്‍ അധികാരം ഉപയോഗിക്കുന്ന നിലപാട് മയപ്പെടുത്തുന്നുവെന്ന് ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ആഗോള സാന്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുമെന്ന് മറ്റ് നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ചൈനയുമായുള്ള പ്രശ്നത്തിന് പുറമേ ഉത്തര കൊറിയ, ഇറാന്‍ വിഷയങ്ങളും ട്രംപ് ഉച്ചകോടിയില്‍ ഉന്നയിച്ചു. ഇറാന്‍ ഉയര്‍ത്തുന്ന നിരന്തര ഭീഷണികളും എല്ലാവരും മുഖവിലക്കെടുക്കണമെന്നും ട്രംപ് പറഞ്ഞു.
Adjust Story Font
16

